വാകക്കാട്: വിശുദ്ധ അല്‍ഫോന്‍സ അധ്യാപികയായിരുന്ന വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിൽ അല്‍ഫോന്‍സാ ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ കണ്ണന്താനം ഉദ്ഘാടനം ചെയ്തു.
ഇല്ലിക്കൽകല്ലിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അടിവാരത്ത് സ്ഥിതി ചെയ്യുന്ന വാകക്കാട് സ്കൂളില്‍ 1932-33 കാലഘട്ടത്തിലാണ് അല്‍ഫോന്‍സാ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.
വിശുദ്ധഅല്ഫോന്സ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നല്‍ സാമഗ്രികളും സ്കൂളിൽ ഇന്നുംസൂക്ഷിച്ചിട്ടുണ്ട്.